pathibha-sangamam

കാഞ്ഞീറ്റുകര :​ ഗുരുദേവ ദർശനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ യുവതലമുറ തയ്യാറാകണമെന്നും ഇതിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത് ലഭിക്കുമെന്നും സാമൂഹ്യ പ്രവർത്തക ഡോ. എം.എസ്.സുനിൽ അഭിപ്രായപ്പെട്ടു. കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭാസംഗമം 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നൂറുശതമാനം വിജയം നേടിയതിനുള്ള പ്രത്യേക പുരസ്‌കാരം സ്‌കൂളിന് സമ്മാനിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ അദ്ധ്യക്ഷനായിരുന്നു. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. തോമസുകുട്ടി , വൈസ് പ്രസിഡന്റ് വത്സമ്മ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം മോളി ബാബു , ഗ്രാമപഞ്ചായത്തംഗം അനിതാകുറുപ്പ് , എസ്.എൻ.ഡി.പിയോഗം ശാഖാ സെക്രട്ടറി സി.വി സോമൻ , പി.ടി.എ പ്രസിഡന്റ് എം.എൻ.മധു, സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു.എസ്, പ്രധാനദ്ധ്യാപിക പ്രീജി പി.എസ് എന്നിവർ പ്രസംഗിച്ചു.