കല്ലൂപ്പാറ: ബി.ജെ.പി കല്ലൂപ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വൽ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ബി.പി.എൽ കുടുംബങ്ങൾക്കായി നൽകുന്ന സൗജന്യ ഗ്യാസ് കണക്ഷൻ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി. ബി.ജെ.പി തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് കുറ്റൂർ പ്രസന്നകുമാർ ഗ്യാസ് സ്റ്റൗ വിതരണം ചെയ്തു പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കൺവീനർ പി.അനീഷ് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.ഡി. ദിനേശ്കുമാർ, കെ.എസ്. അനിൽകുമാർ, പി.വി.സജികുമാർ, രാജേഷ് തോണിപ്പുറം, അനിൽ കടമാംകുളം, ഹരികുമാർ എന്നിവർ പ്രസംഗിച്ചു. ആദ്യഘട്ടത്തിൽ 20 കുടുബങ്ങൾക്കാണ് ഗ്യാസ് കണക്ഷൻ നൽകിയത്.