vakayar
വകയാർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം എംഎൽഎമാരായ രാജു ഏബ്രഹാമും ചിറ്റയം ഗോപകുമാറും ചേർന്ന് നിർവഹിക്കുന്നു.

വകയാർ: വകയാർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് മന്ദിരം എം.എൽ.എമാരായ രാജു ഏബ്രഹാമും ചിറ്റയം ഗോപകുമാറും ചേർന്ന് നിർവഹിച്ചു. പുതിയ പൊതുയോഗ ഹാളും തുറന്നുകൊടുത്തു. ബാങ്കിലെ മികച്ച കർഷകരെയും ആദ്യകാല സഹകാരികളെയും ആദരിച്ചു. മികച്ച വനിത സ്വയം സഹായ സംഘങ്ങൾക്കുള്ള അവാർഡ് വിതരണം ചെയ്തു. ബാങ്ക് പ്രവർത്തനം ആരംഭിച്ചിട്ട് 94 വർഷം പിന്നിട്ടു. കഴിഞ്ഞ ഫെബ്രുവരിയിലാണ് നവീകരണത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. കെട്ടിടത്തിന്റെ പുറംഭിത്തി മോടിയാക്കി, ബാങ്ക് ഹാൾ നവീകരണം, സ്റ്റേയർകേസ് നിർമാണം, ആധുനിക നെയിം ബോർഡ് സ്ഥാപിക്കൽ എന്നിവയായിരുന്നു നവീകരണത്തിന്റെ പ്രധാന ഘട്ടങ്ങൾ. സഹകരണ സ്ഥാപനമായ ബി കോൺസിനായിരുന്നു നിർമാണ ചുമതല.
അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ജി.അനിരുദ്ധൻ, സ്വാഗത സംഘം ചെയർമാൻ അഡ്വ.കെ.എൻ.സത്യാനന്ദപണിക്കർ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, പി.എ.സി.എസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ജെ അജയകുമാർ, ഡെപ്യൂട്ടി രജിസ്ട്രാർ എം.ജി പ്രമീള, പ്ലാനിംഗ് അസിസ്റ്റന്റ് രജിസ്ട്രാർ ആർ.തിലകൻ ഉണ്ണിത്താൻ, കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എം.പി.ഹിരൺ, കോന്നി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്.സന്തോഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം മിനി വിനോദ്, ഗ്രാമപഞ്ചായംഗം പി.കെ.ഉത്തമൻ, കോന്നി ഫിനാൻഷ്യൽ സർവീസ് സഹകരണസംഘം പ്രസിഡന്റ് ശ്യാംലാൽ, വി കോട്ടയം ജനതാ എസ്‌.സി.ബി പ്രസിഡന്റ് ബി. രാജേന്ദ്രൻപിള്ള, പ്രമാടം എസ്‌.സി.ബി പ്രസിഡന്റ് ജോൺസൻ സഖറിയ, കോന്നി ആർ.സി.ബി പ്രസിഡന്റ് ബിജു ഇല്ലിരിക്കൽ, അരുവാപ്പുലം ഫാർമേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് കോന്നിയൂർ വിജയകുമാർ, സ്വാഗത സംഘം ജനറൽ കൺവീനർ കെ.കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു.