kodikkunnil-
മാവേലിക്കര ലോക്‌സഭാ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷിന്റെ സ്വീകരണ പര്യടനം എ.ഐ.സി.സി.അംഗം കെ.എൻ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രസക്തി മലയാളികൾ തിരിച്ചറിഞ്ഞതായി എ.ഐ.സി.സി അംഗം കെ.എൻ.വിശ്വനാഥൻ പറഞ്ഞു. മാവേലിക്കര ലോക്‌സഭാ എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷിന് ചെങ്ങന്നൂരിൽ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള സ്വീകരണ പര്യടന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വിലയിരുത്തലാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളും അക്രമ രാഷ്ട്രീയവുമാണ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം വർദ്ധിപ്പിച്ചത്. കൊടിക്കുന്നിൽ സുരേഷ് കഴിഞ്ഞ കാലങ്ങളിൽ നടപ്പിലാക്കിയ വികസനജനക്ഷേമ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷമെന്ന് കെ.എൻ.വിശ്വനാഥൻ പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാർ ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു. നിയുക്ത എം.പി കൊടിക്കുന്നിൽ സുരേഷ്, മുൻ എം.എൽ.എ കെ.കെ.ഷാജു, അഡ്വ.എബി കുര്യാക്കോസ്, സുനിൽ പി.ഉമ്മൻ, ജി.ശാന്തകുമാരി, പി.വി.ജോൺ, ബിപിൻ മാമ്മൻ, അഡ്വ.ജോർജ്ജ് തോമസ്, രാധേഷ് കണ്ണന്നൂർ, ജോൺസ് മാത്യു, പി.ഷെറീഫ്, സി.എൻ.പ്രസന്നകുമാർ, പി.വി.ഗോപിനാഥൻ, റ്റി.എം.ശാമുവേൽ, തോമസ് ഏബ്രഹാം, കെ.ദേവദാസ്, വരുൺ മട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.