rain
പുളിക്കീഴ് ബ്ലോക്കിലെ മഴക്കാലരോഗ പ്രതിരോധ ബോധവത്ക്കരണ പരിപാടിയുടെ ഉത്ഘാടനം ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി നിർവ്വഹിക്കുന്നു

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രതിരോധ ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി നിർവഹിച്ചു. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, ബ്ലോക്ക് മെമ്പർമാരായ സൂസമ്മ പൌലോസ്, ബിനിൽകുമാർ, അംബികാ മോഹൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈനി ചെറിയാൻ, ക്രിസ്റ്റഫർ ഫിലിപ്പ്, ബീനാ ജേക്കബ്, മിനിമോൾ ജോസ്, വിലാസി ഷാജി, ഡോ.ജിസ് മേരി, ഡോ.റൊണാൾഡ് പി.റോസ് എന്നിവർ പ്രസംഗിച്ചു. ആയുർവേദ ഡോക്ടർമാരായ ഡോ.ധന്യ ചന്ദ്രൻ, ഡോ.ജിസ്മി, ഡോ. അഭിനേഷ് ഗോപൻ, ഡോ.ബിജി വർഗീസ് എന്നിവർ ബോധവത്ക്കരണ ക്ലാസുകൾക്കും മെഡിക്കൽ ക്യാമ്പിനും നേതൃത്വം നൽകി. അന്തരീക്ഷം അണുവിമുക്തമാക്കുവാനുള്ള ചൂർണങ്ങളുടെ വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു.