മാത്തൂർ: പുലിപ്പാറമല ശിവക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്‌ന വിധി പ്രകാരം ക്ഷേത്ര പുനരുദ്ധരണത്തിന്റെ ഭാഗമായ ശ്രീകോവിലിന്റെ തറക്കല്ലിടിൽ കർമ്മം ആറ്റുപുറം പരമേശ്വരൻ പോറ്റി നിർവഹിച്ചു.പ്രശ്‌ന വിധി പ്രകാരം ദൈവജ്ഞർ നിർദ്ദേശിച്ച പരിഹാരക്രിയകൾ 32 വർഷങ്ങളായി മുടങ്ങി കിടന്ന കോട്ടകയറ്റം എന്ന ആചാരവും ഇതിനോട് പരിഹാരം കണ്ട് പുന:സ്ഥാപിച്ചിരിക്കുകയാണ്. 15 ലക്ഷം രൂപ ചെലവ് വരും. പ്രധാന ശ്രീകോവിൽ അനുബന്ധ ക്ഷേത്ര സങ്കല്പങ്ങളായ ഗണപതികോവിൽ, മലയപ്പൂപ്പൻ, സർപ്പദേവതകൾ എന്നിവയും ചേർന്നാണ് ക്ഷേത്ര പുന:രുദ്ധാരണം നടത്തുന്നത്. ക്ഷേത്രത്തിന്റെ തറക്കല്ലിടിലിനോപ്പം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു.ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് എം.ജി കണ്ണൻ കെ.സജീവ്, സാമൂഹ്യ പ്രവർത്തകൻ വിൽസൻ വലിയകാല .എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എം.അജിത്ത്, ഉണ്ണികൃഷ്ണ കൈമൾ,പി എൻ വരദരാജൻ, ആർ.ബൈജു, കെ രാഘവൻ എന്നിവർ പങ്കെടുത്തു.