കോഴഞ്ചേരി : കോഴഞ്ചേരി പൗരസമിതി വാർഷിക പൊതുയോഗം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്റ്റെല്ലാ തോമസ് ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് കെ.ആർ. സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽസിക്ക് ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ ആറന്മുള പൊലീസ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ ആദരിച്ചു. 2018 ലെ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ജി. സന്തോഷിനെ സബ് ഇൻസ്പെക്ടർ ഹുമയൂൺ ആദരിച്ചു. ജനമൈത്രി ജില്ലാ മെമ്പറായ മഞ്ജു വിനോദ് അംഗത്വ കാർഡ് വിതരണം നിർവഹിച്ചു. കെ.ആർ. വിജയകുമാർ, പി.കെ. ഗോപാലകൃഷ്ണൻ, ആലക്സ് ആന്റണി, സജി മനസ്വിനി, റ്റി. റ്റി. മാത്യു എന്നിവർ സംസാരിച്ചു.