തിരുവല്ല: പുഷ്പഗിരി ഡെന്റൽ കോളേജിലെ എൻ.എസ്.എസ് യുണിറ്റിന്റയും തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക രക്തദാന ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. ഫാ.എബി വടക്കുംതല അദ്ധ്യക്ഷത വഹിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ക്രിസ്റ്റഫർ ഫിലിപ്പ്, ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ജോർജ് വർഗീസ്, ഫാർമസി കോളേജ് പ്രിൻസിപ്പൽ ഡോ.സന്തോഷ് എം മാത്യൂസ്, ആരോഗ്യ സർവകലാശാല സെനറ്റ് അംഗം ഡോ.തോമസ് ജോർജ്, ഡോ.ജ്യോതിസ്.പി, ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, തിരുവല്ല ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ എന്നിവർ പ്രസംഗിച്ചു. നാചരണത്തോടനുബന്ധിച്ചു ആയിരം പേരുടെ രക്തദാനസേന രൂപീകരിച്ച് രക്തദാനം നടത്തി.