balavela
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തിൽ മാന്തുക ഗവ. യു.പി. സ്‌കൂളിലെ കുട്ടികൾ പോസ്റ്റർ രചന നടത്തുന്നു

പന്തളം: മാന്തുക ഗവ.യു.പി.സ്‌കൂളിൽ ബാലവേല വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പ്രത്യേകമായി ചേർന്ന അസംബ്ലിയിൽ ബാലവേല നിരോധിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. കുട്ടികൾ കെട്ടിടങ്ങളല്ല പണിയേണ്ടത്, അവർ സ്വപ്നങ്ങൾ പണിതുയർത്തട്ടെ എന്ന ഈ വർഷത്തെ സന്ദേശം കുട്ടികളിൽ എത്തിക്കുവാൻ ദിനാചരണം ഉപകരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് പോസ്റ്റർ രചന മത്സരം നടത്തി .പോസ്റ്റർ രചനാ മത്സരത്തിൽ ഗൗരി നന്ദയും കാശിനാഥും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, സ്റ്റാഫ് സെക്രട്ടറി ബിജു, സീനിയർ അസിസ്റ്റന്റ് രാജി മോൾ, ശുഭാകുമാരി എന്നിവർ പങ്കെടുത്തു.