bimal-roay
ബിമൽ റോയ്

ചെങ്ങന്നൂർ: പത്തൊൻപതുകാരിയെ കടന്നുപിടിച്ച ബംഗാളി യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ബംഗാൾ സ്വദേശി ബിമൽ റോയ് (26) ആണ് പൊലീസ് പിടിയിലായത്. ചെങ്ങന്നൂർ തിട്ടമേൽ ഭാഗത്തായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. യുവാവിനെ കോടതിയിൽ ഹാജരാക്കി മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.