leelamohan
സംയോജിത പദ്ധതി പ്രകാരം ഇലന്തൂർ പഞ്ചായത്തിൽപൂർത്തിയാക്കിയ ജില്ലയിലെ ആദ്യ അംഗൻവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലീലമോഹൻ ഉദ്ഘാ‌ടനം ചെയ്യുന്നു

ഇലന്തൂർ: ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊഴിലുറപ്പ് സംയോജിത പദ്ധതി പ്രകാരം അംഗൻവാടി കെട്ടിടവും വഴിയും പൂർത്തീകരിച്ചു. 12.79ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. ഇടപ്പരിയാരം മുരളീഭവനിൽ വി.എൻ.മുരളീധരൻ അഞ്ച് സെന്റും കോഴഞ്ചേരി കാലായിൽ പി.സദാശിവൻ മൂന്ന് സെന്റ് സ്ഥലവും അംഗൻവാടി നിർമ്മിക്കുന്നതിന് സൗജന്യമായി നൽകി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലീലാമോഹൻ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യൻ താക്കോൽ ഐ.സി.ഡി.എസിന് കൈമാറി. മിനി ജോൺ, കെ.പി മുകുന്ദൻ, ഇന്ദിര മോഹൻ, സി.കെ പൊന്നമ്മ, കെ.ആർ തുളസിയമ്മ, പഞ്ചായത്ത് സെക്രട്ടറി കെ.സി സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.