plastic-egg
കൃത്രിമമുട്ട പാകം ചെയ്തപ്പോൾ

ചെങ്ങന്നൂർ: ഗുണനിലവാരമില്ലാത്ത മുട്ട വിൽക്കുന്നതായി പരാതി. ഇത്തരം 30 മുട്ടകൾ അടങ്ങുന്ന ഒരു ട്രേ 85 മുതൽ 120രൂപ വരെ വിലയ്ക്കാണ് ചെറുകിട കച്ചവടക്കാർക്ക് മൊത്ത വിതരണക്കാർ നൽകുക. ഒരു മുട്ട 5 രൂപ വിലയ്ക്കാണ് ചില്ലറ വിൽപന നടത്തുന്നത്.
നാടൻ മുട്ടയ്ക്ക് വില ഇതിൽ കൂടും. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു കടയിൽ നിന്ന് കഴിഞ്ഞ ദിവസം കൊന്നയിൽ ജയൻ വാങ്ങിയ മുട്ടയിലും കൃത്രിമമുണ്ടെന്ന് കണ്ടെത്തി. മുട്ട പാകം ചെയ്യാൻ ജയന്റെ ഭാര്യ ദോശക്കല്ലിൽ പൊട്ടിച്ച് ഒഴിച്ചപ്പോൾ ഇത് പതഞ്ഞുപൊങ്ങി . പ്ലാസ്റ്റിക് ഉരുകുന്നതിന്റെ ഗന്ധം അനുഭവപ്പെട്ടതായും പറയുന്നു., മുട്ടത്തോടിന്റെ അരിക് തീജ്വാലയ്ക്ക്‌ നേരെ കാട്ടിയപ്പോൾ മുടി കരിഞ്ഞതുപോലെയും പ്ലാസ്റ്റിക് ഉരുകുന്നതുപോലെയും കത്തി താഴേക്ക് വീണു. രൂക്ഷഗന്ധവും അനുഭവപ്പെട്ടു. മുട്ടയുടെ തോട് പ്ലാസ്റ്റിക് ആവരണത്താൽ ചുറ്റപ്പെട്ടിരുന്നു.
പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജയൻ വിവരം അറിയിച്ചു. ഫുഡ് ആൻഡ് സേഫ്റ്റി വകു പ്പിന് പരാതി നൽകാനാണ് അധികൃതർ പറഞ്ഞത്.