ചെങ്ങന്നൂർ: കാരക്കാട് വെട്ടിപ്പീടികയിൽ ഡി.വൈ.എഫ്.ഐ കൊടിമരം നശപ്പിച്ചതിൽ പ്രതിഷേധിച്ച് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി. സി.പി.എം മുളക്കുഴ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ് മോനായി ഉദ്ഘാടനം ചെയ്തു. അഭിജിത്ത് അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ ചെങ്ങന്നൂർ ബ്ലോക്ക് സെക്രട്ടറി ജെബിൻ പി വർഗീസ്, കെ.എസ് ഗോപാലകൃഷ്ണൻ, പി.ആർ വിജയകുമാർ, വനമാലി എം.ശർമ്മ, പി വിഷ്ണു, രോഹിത്ത്, ശരത് എസ് ദാസ്, കാർത്തിക എന്നിവർ സംസാരിച്ചു.
കൊടിമരം നശിപ്പിച്ചത് യുവമോർച്ച, ആർ.എസ്.എസ് പ്രവർത്തകരാണെന്നുകാട്ടി ഡി.വൈ.എഫ്.ഐ മുളക്കുഴ സൗത്ത് മേഖല സെക്രട്ടറി ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.