ചെങ്ങന്നൂർ: കെയർ ഹോം പദ്ധതിയിൽ കോടുകുളഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് വെൺമണി പഞ്ചായത്ത് 13ാം വാർഡിൽ മണ്ണിൽ പുത്തൻവീട്ടിൽ ചിന്നമ്മയ്ക്ക് നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാന കർമ്മം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ചെറിയാൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ ശോഭ, വെണ്മണി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിതാ മോഹൻ, ടി കെ സോമൻ, പി.ഉദയകുമാർ, ലളിതാംബിക, ശ്രീജ കെ പി, സി.ജി.വർഗീസ്, എം.ജെ ജോർജ്ജ്, ലിജു ഉമ്മൻ ഇടുക്കള, ജെസ്സി ജോൺ, ലത ഉമ്മൻ, എസ്.രാജേശ്വരി, മറിയാമ്മ ചെറിയാൻ, സെക്രട്ടറി പി.ജി ഇന്ദിരാമ്മ എന്നിവർ പ്രസംഗിച്ചു.