പരുമല: പരുമല സെമിനാരിയുടെ അസിസ്റ്റന്റ് മാനേജർ ജോസഫ് റമ്പാച്ചൻ (67) നിര്യാതനായി.
കൊട്ടാരക്കര,ചെങ്ങമനാട് ബേതലഹേം ആശ്രമം അംഗമാണ്. ആശ്രമം സുപ്പീരിയറായും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ്, വള്ളിക്കാട്ട് ദയറ,തിരുവനന്തപുരം ഓർത്തഡോക്‌സ് അരമന എന്നിവിടങ്ങളിൽ മാനേജരായും കൊല്ലം ,തിരുവനന്തപുരം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.പരേതനായ മത്തായി ഡാനിയൽ കത്തനാരുടെ ചെറുമകനാണ്. സഹോദരങ്ങൾ പരേതനായ എ. ജി ജേക്കബ് (റിട്ട. പി.ഡബ്ള്യു.ഡി എൻജിനീയർ), എ ജി ജയിംസ് (റിട്ട., ക്ലാർക്ക് സെന്റ് ഗ്രിഗോറിയോസ് കോളേജ് കൊട്ടാരക്കര), എ.ജി സാറമ്മ (റിട്ട.സീനിയർ സൂപ്രണ്ട് വിദ്യാഭ്യാസവകുപ്പ് ), എ. ജി അന്നമ്മ(ടീച്ചർ സെന്റ് ജോർജ് യുപി സ്‌കൂൾ ചാത്തന്നൂർ)