പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം വനിതാസംഘം വലഞ്ചുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതുയോഗവും ശ്രീനാരായണധർമ്മം പുസ്തകവിതരണവും നടത്തി. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സശീലശശി അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ കൗൺസിലർമാരായ പി.കെ.പ്രസന്നകുമാർ, ജി.സോമനാഥൻ, കെ.എസ്. സുരേശൻ, വനിതാസംഘം സെക്രട്ടറി സരളാപുരുഷോത്തമൻ, മൈക്രോ ഫിനാൻസ് കോർഡിനേറ്റർ കെ.ആർ.സലിലനാഥ്, ശാഖാ പ്രസിഡന്റ് ഇ.കെ. വിദ്യാധരൻ, സെക്രട്ടറി പി.ആർ.സോമൻ, ലീന പ്രദീപ്, സുശീല വിജയൻ എന്നിവർ സംസാരിച്ചു.