തുരുത്തിക്കാട്: ചിറയിൽ ചീങ്കേമേപ്രത്ത് സി. ഇ. ജോണിക്കുട്ടിയുടെ ഭാര്യ എം.കെ. അന്നക്കുട്ടി (മുൻ ഭിലായ് സ്റ്റീൽ പ്ലാന്റ് ഉദ്യോഗസ്ഥ - കുഞ്ഞമ്മ - 84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പെരുമ്പാവൂരുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പെരുമ്പാവൂർ സെന്റ് പോൾസ് മാർത്തോമാ പള്ളിയിൽ. വള്ളംകുളം മുരിങ്ങാശേരി കുടുംബാംഗമാണ്. മക്കൾ: ഈപ്പൻ ജോൺ (ഹൈദരാബാദ്), ജേക്കബ് ജോൺ (ബഥേൽ മെഡിക്കൽസ്, തടിയൂർ), ജോർജി ജോൺ (മെൽബൺ), അജിത് ജോൺ (ഫ്ലോറിഡ).