dyfi

പത്തനംതിട്ട : നേതൃത്വം മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് മൂന്ന് യുവതികൾ ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിന്ന് രാജിവച്ചു. രാത്രി വൈകിയും ദൂരസ്ഥലങ്ങളിൽ പാർ‌ട്ടി പ്രവർത്തനത്തിന് നിയോഗിക്കുമ്പോൾ പോകാതിരുന്നാൽ കമ്മിറ്റിയിൽ അവഹേളിക്കുന്നത് ഉൾപ്പടെയുള്ള ആരോപണങ്ങളുമായാണ് മൂന്നുപേരും സംഘടന വിട്ടത്. ഡി.വൈ.എഫ്.എെ സംസ്ഥാന നേതൃത്വത്തിനും സി.പി.എം ജില്ലാ കമ്മിറ്റിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് യുവതികൾ പറഞ്ഞു. കോഴഞ്ചേരി, പെരുനാട്, പത്തനംതിട്ട സ്വദേശികളാണ് ഇവർ. അതേസമയം ജില്ലാ കമ്മിറ്റിയിൽ നിന്ന് ആരും രാജിവച്ചിട്ടില്ലെന്നും ആരോപിക്കപ്പെടുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി സതീഷ് കുമാറും ജില്ലാ സെക്രട്ടറി കെ.യു ജനീഷ് കുമാറും പറഞ്ഞു.