plant

പത്തനംതിട്ട: കശുഅണ്ടി വ്യവസായത്തിലെ പ്രതിസന്ധി തീർക്കാൻ സഹകരണവകുപ്പിന്റെ തീവ്ര കർമ്മ പരിപാടി. ഹരിതം സഹകരണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 660 സഹകരണ സംഘങ്ങൾ മുഖേന 7000 കശുമാവിൻ തൈകൾ വിതരണം ചെയ്യും.


ഓരോ സഹകരണ സംഘവും വൃക്ഷ തൈകൾ നട്ട് പരിപാലിക്കും. എല്ലാ സഹകരണ സ്ഥാപനങ്ങളും തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ പൊതുജനങ്ങൾക്ക് ഗുണകരമാകുന്ന സ്ഥലത്തും വൃക്ഷത്തൈകൾ നട്ട് പരിപാലിക്കും. പൊതുജനങ്ങൾക്ക് പരമാവധി വൃക്ഷത്തെകൾ നൽകും.


പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി റജിസ്ട്രാർ (ഭരണം) എം.ജി പ്രമീള നിർവഹിച്ചു. അടുത്ത അഞ്ചുവർഷം സംസ്ഥാനത്ത് അഞ്ചു ലക്ഷം ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2018ൽ ഈ പദ്ധതി പ്രകാരം ഒരു ലക്ഷം പ്ലാവിൻ തൈകൾ സംസ്ഥാനത്തുടനീളം വച്ചു പിടിപ്പിച്ച് സംരക്ഷിച്ചു വരുന്നു. ജില്ലയിൽ 5000 പ്ലാവിൻതൈകളാണ് കഴിഞ്ഞ വർഷം സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വച്ചു പിടിപ്പിച്ചിട്ടുള്ളത്. തീം ട്രീസ് ഒഫ് കേരള എന്ന പേരിൽ ആവിഷ്‌ക്കരിക്കുന്ന പദ്ധതിയിലൂടെ പ്ലാവ്, കശുമാവ് , തെങ്ങ്, പുളി, മാവ് എന്നീ മരങ്ങളാണ് നടുന്നത്.
ഹരിത കേരളം പദ്ധതിക്ക് പിന്തുണ നൽകികൊണ്ടാണ് ഹരിതം സഹകരണ പദ്ധതിക്ക് സഹകരണവകുപ്പ് തുടക്കംകുറിച്ചത്. ഒാരാേ വർഷവും വിവിധയിനം ഫല വൃക്ഷത്തൈകളാണ് നടുന്നത്. 2022 വരയുളള പദ്ധതികളാണ് സഹകരണവകുപ്പ് തയ്യാറാക്കിയത്.

കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിറുത്തുകയും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം

ഒാരോ വർഷവും നടന്ന

ഫലവൃക്ഷത്തൈകൾ

2018 പ്ളാവ്

2019 കശുമാവ്

2020 തെങ്ങ്

2021 പുളി

2022 മാവ്

'' അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അഞ്ചു ലക്ഷം ഫലവൃക്ഷത്തൈകൾ നടും.

എം.ജി.പ്രമീള,

ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം)

660 സഹകരണ സംഘങ്ങളിലൂടെ

7000 കശുമാവിൻ തൈകൾ വിതരണം ചെയ്യും