vayanakendram
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ആരംഭിച്ച വായനാകേന്ദ്രം

ചെങ്ങന്നൂർ: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് യൂണിയന്റെ സഹായത്തോടെ ജില്ലാ ആശുപത്രിയിൽ വായനാ ദിനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി വായനാകേന്ദ്രം ആരംഭിച്ചു. ഒ.പി ഹാളിലായാണ് ഇതിനായി പുസ്തകങ്ങൾ ഒരുക്കിയത്. ആനുകാലിക മാസികകൾ, ആരോഗ്യ സംബന്ധമായ പുസ്തകങ്ങൾ എന്നിവ ഇവിടെനിന്നും പൊതുജനങ്ങൾക്കും ജീവനക്കാർക്കും വായിക്കാം. ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ഇ.വി പ്രമോദ്, ക്രിസ്ത്യൻകോളേജ് ലൈബ്രേറിയൻമാരായ സജിവർഗീസ്, നിധി അലക്‌സ് എം. നൈനാൻ, കോളേജ് യൂണിയൻ ചെയർമാൻ ശ്രേയസ് പ്രഭ, വിദ്യാർത്ഥികളായ സൂര്യ.എസ്, ആദർശ് എസ്.ആർ, അഖിൽ, തേജസ് പ്രഭ, റോബിൻ കുരുവിള, ബിബിൻ ജേക്കബ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.