പത്തനംതിട്ട: ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും ഒളിമ്പിക് അസോസിയേഷന്റെയും നേതൃത്വത്തിൽ നടക്കുന്ന ഒളിമ്പിക് ദിന വാരാേഘോഷത്തിന്റെ ഭാഗമായി ജില്ലാ വടം വലി അസോസിയേഷന്റെ നേതൃത്വത്തിൽ വടം വലി മത്സരം സംഘടിപ്പിച്ചു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഷോപ്പ് സ് ആന്റ് എസ്റ്റാബ്ലിഷമെന്റ് ബോർഡ് ചെയർമാൻ അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ സി.പി, ജില്ലാ സ്‌പോർട്സ് ഓഫീസർ ഷാജി പി. മുഹമ്മദ്, ജില്ലാ വടംവലി അസോസിയേഷൻ പ്രസിഡന്റ് സി.ഡി മോഹൻ ദാസ് , ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ ,ജില്ലാ സ്‌പോർട്സ് കൗൺസിൽ അംഗം പി.ആർ.ഗിരീഷ്, മുൻസിപ്പൽ കൗൺസിലർ അശോകൻ, വാർഡ് കൗൺസിലർ പി.കെ.ജേക്കബ്, മുൻ ജില്ലാ സ്‌പോർട്സ് കൗൺസിലംഗം പി.കെ.രവീന്ദ്രൻ, നൗഷാദ് എന്നിവർ സംസാരിച്ചു.