kandathipadimadavana-road

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ കണ്ടത്തിൽപ്പടി - മാടവന റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കല്ലിശ്ശേരി - കുത്തിയതോട് റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് മാടവന റോഡ്. എം.സി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട്
വാഹനങ്ങൾ വഴിതിരിച്ചുവിട്ടത് ഈ റോഡിലൂടെയാണ്. ഭാരംകയറ്റിയ വലിയ വാഹനങ്ങൾ കടന്നുപോയതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണം. നാട്ടുകാരുടെ ശ്രമഫലമായി റോഡ് താൽക്കാലികമായി സഞ്ചാരയോഗ്യമാക്കിയിരുന്നു. എന്നാൽ പ്രളയത്തെ തുടർന്ന് വീണ്ടും തകർന്നു.
തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, മഹാവിഷ്ണു ക്ഷേത്രം, ക്‌നാനായ ചർച്ച് തുടങ്ങിയ നിരവധി ആരാധനാലയങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള പാതയാണിത്. റോഡ് ചെളിക്കുളമായതോടെ കാൽനട യാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരുമാണ് ഏറെ ദുരിതത്തിലായത്. വെളളക്കെട്ടിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവാണ്.



റീടാറിംഗിനായി 16 ലക്ഷം അനുവദിച്ചു
കണ്ടത്തിൽപ്പടി - മാടവന റോഡിന്റെ റീ ടാറിംഗ് ജോലികൾക്കായി ജില്ലാ പഞ്ചായത്ത് 10 ലക്ഷവും ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 6 ലക്ഷം രൂപയും അനുവദിച്ചു. 2019-20 വർഷത്തെ പദ്ധതിയിലാണ് തുക അനുവദിച്ചത്.

ശ്രീവിദ്യാ മാധവൻ

(ബ്ലോക്ക് പഞ്ചായത്ത് അംഗം)

മൂന്ന് വർഷമായി തകർച്ചയിൽ