jhon
ജോൺ

കടമ്പനാട്: നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കടമ്പനാട് കുഴികാലമുക്കിൽ നെല്ലിവിള വീട്ടിൽ പരേതരായ ആന്റണിയുടെയും ലില്ലിക്കുട്ടിയുടെയും മകൻ ജോൺ (28) ആണ് മരിച്ചത്. ഐവർകാല പാകിസ്ഥാൻമുക്കിലെ ഹിബാ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ ജോൺ തിങ്കളാഴ്ച രാത്രി പത്തരയോടെ കടയടച്ച് മടങ്ങുമ്പോൾ പാകിസ്ഥാൻമുക്കിന് സമീപം കടമ്പനാട് ഏഴംകുളം മിനി ഹൈവേയിലായിരുന്നു അപകടം. കാൽനടയാത്രക്കാരനെ ഇടിച്ച ശേഷമാണ് ബൈക്ക് മറിഞ്ഞത് . അടൂർ ജനറൽ ആശുപത്രിയിലെത്തിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.. സംസ്കാരം വെള്ളിയാഴ്ച മണക്കാല കൊറ്റനല്ലൂർ മർത്തശ് മുനി പളളിയിൽ . സഹോദരങ്ങൾ: ലിസി, ലാലി, സൈമൺ ബേബി, വർഗീസ്, ഫിലിപ്പ്, ലിജിഅച്ചൻകുഞ്ഞ്.