മണക്കാല: മണക്കാല ഗവ.യു.പി സ്കൂളിൽ എന്റെ കൗമുദി പദ്ധതി തുടങ്ങി. ജില്ലാ പഞ്ചായത്തംഗം ടി.മുരുകേശ് കേരളകൗമുദി പത്രം സ്കൂൾ ഹെഡ്മിസ്ട്രസ് ജയശ്രീക്ക് നൽകി ഉദ്ഘാടനം ചെയ്തു. കേരളകൗമുദി പത്തനംതിട്ട ബ്യുറോ ചീഫ് എം.ബിജുമോഹൻ പദ്ധതി വിശദീകരിച്ചു. സീനിയർ അദ്ധ്യാപകൻ അനീഷ് അദ്ധ്യക്ഷത വഹിച്ചു. പൊതുപ്രവർത്തകൻ അനിൽ മണക്കാല, അദ്ധ്യാപകൻ സാബു എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം ഷെല്ലി ജി.ജോൺ, മണക്കാല പൊന്നച്ചൻ എന്നിവർ പങ്കെടുത്തു.