ksrtc
സ്ഥലപരിമിതി കാരണം പത്തനംതിട്ട കെ.എസ്.ആർ.ടി. സി സ്റ്റാൻഡിന്റെ കവാടത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഒാട്ടോറിക്ഷകൾ

പത്തനംതിട്ട: നഗരത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സിയ്ക്ക് സമീപത്തെ ഒാട്ടോ സ്റ്റാൻഡിൽ സ്ഥലപരിമിതികളേറെ. സ്ഥലം മതിയാകാത്തത് കാരണം ഒട്ടോറിക്ഷകൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ കവാടത്തിലാണ് പാർക്ക് ചെയ്യുന്നത്. ഇത് അപകട ഭീഷണിയുണ്ടാക്കുന്നു. പുതിയ ബസ് സ്റ്റാൻഡിനു മുന്നിൽ മൂന്ന് ഒാട്ടോ സ്റ്റാൻഡുകളിലായി മുന്നൂറോളം ഒാട്ടോറിക്ഷകളുണ്ട്. കെ.എസ്.ആർ.ടി.സി ഭാഗത്ത് അൻപതോളം വരും. ഇവിടെ ഒരേസമയം പരമാവധി മുപ്പത് ഒാട്ടോറിക്ഷകൾ പാർക്ക് ചെയ്യാനുളള സൗകര്യമേയുളളൂ. മിക്ക ദിവസങ്ങളിലും അതിലധികം ഒാട്ടോറിക്ഷകൾ ഒരേസമയം എത്താറുണ്ട്. ഇൗ സമയങ്ങളിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ സ്ഥലം കൂടി കയ്യേറി പാർക്ക് ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. കെ.എസ്.ആർ.ടി. സി ബസുകൾ സ്റ്റാൻഡിലേക്ക് കയറുകയും പുറത്തേക്കിറങ്ങുകയും ചെയ്യുമ്പോൾ മുന്നിൽ ഒാട്ടോറിക്ഷകൾ കിടക്കുന്നത് തടസമാകുന്നു. അകത്തേക്കും പുറത്തേക്കും ഒരേസമയം ബസുകൾ എത്തിയാൽ ഗതാഗതക്കുരുക്കുണ്ടാകും. യാത്രക്കാർ ബസുകൾക്കും ഒാട്ടോറിക്ഷകൾക്കമിടയിൽ കുടുങ്ങാറുണ്ട്. സ്റ്റാൻഡ് കവാടത്തിന്റെ മറ്റൊരു വശം പെട്രോൾ പമ്പായതിനാൽ ഒാട്ടോ പാർക്കിംഗിന് സൗകര്യങ്ങളില്ല. അപകടങ്ങളൊഴിവാക്കാൻ തങ്ങളുടെ ഏരിയയിൽ നിന്ന് ഒട്ടോറിക്ഷകൾ മാറ്റി പാർക്ക് ചെയ്യണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ആവശ്യം.

സ്ഥലം ഇല്ലാത്തതിനാൽ പാർക്കിംഗിന് ബുദ്ധിമുട്ടുണ്ട്. ബസ് സ്റ്റാൻഡിനു മുന്നിൽ പാർക്ക് ചെയ്താലേ ഒാട്ടം കിട്ടൂ. ഒാട്ടോറിക്ഷകൾ കൂടുതലാകുമ്പോൾ കെ.എസ്.ആർ.ടി.സി ബസുകൾക്ക് തടസമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.

ഒാട്ടോ ഡ്രൈവർമാർ.

'' കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഒാട്ടോറിക്ഷകൾ തടസമാകുന്നുണ്ടോയെന്ന് പരിശോധിക്കും.

നഗരസഭാ സെക്രട്ടറി.

കെസ്.എസ്.ആർ.ടി സ്റ്റാൻഡിന് മുന്നിൽ 50 ഓട്ടോകൾ

നഗരത്തിൽ ആകെ 33 ഒാട്ടോ സ്റ്റാൻഡുകൾ.

പുതിയ ബസ് സ്റ്റാൻഡിന് മുന്നിൽ 3