heritage
ട്രാവൻകൂർ ഹെറിട്ടേജ് ആർ ഷൈന്റെ നേതൃത്വത്തിൽ പുരാവസ്തു പ്രദർശനവും

പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ഒളിമ്പിക് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ഒളിമ്പിക് ദിന വാരാഘോഷത്തിന്റെ ഭാഗമായി പുരാവസ്തു പ്രദർശനവും ചിത്രരചനാ മത്സരവും നടത്തി. . ട്രാവൻകൂർ ഹെറിട്ടേജ് ആർ.ഷൈൻ, അടൂർ ന്യൂമാൻ സെൻട്രൽ സ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ കെ.ജി അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ ഗീതാ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി സി.പി സെബാസ്റ്റ്യൻ , ജില്ലാസ്പോർട്സ് ഓഫീസർ ഷാജി.പി മുഹമ്മദ്, അമൃതം ഗോകുലൻ ,മുൻസിപ്പൽ കൗൺസിലർ പി.കെ ജേക്കബ്‌, ആർ.ഗോകുലേന്ദ്രൻ. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ പ്രസന്നകുമാർ ,ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം പി.ആർ ഗിരീഷ് ,തോമസ് മാത്യു അഷറഫ് അലങ്കാർ എന്നിവർ സംസാരിച്ചു