george

മല്ലപ്പള്ളി: കേരള പ​ത്ര​പ്ര​വർ​ത്ത​ക യൂ​ണിയൻ മുൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റിയും മംഗളം ദിനപത്രം മുൻ അസിസ്റ്റന്റ് എഡിറ്ററും റേഡിയോ മാക്ഫാസ്റ്റ് സ്‌​റ്റേഷൻ ഡയറക്ടറുമായ മല്ലപ്പള്ളി തുരുത്തിക്കാ​ട് പ​രി​യാരം ഇല്ലത്ത് വി.ജോർജ് മാത്യു (മോൻ - 61) നിര്യാതനായി. കേരള പത്രപ്രവർത്തക യൂണിയൻ പത്തനംതിട്ട ജില്ലാ മുൻ സെക്ര​ട്ട​റി​യായിരുന്നു. വി​ദ്യാർ​ത്ഥി ജ​ന​ത​യു​ടെ തി​രു​വല്ല താ​ലൂ​ക്ക് സ്ഥാ​പ​ക പ്ര​സി​ഡന്റാണ്. ഭാര്യ: ആൻ​സി . മ​ക്കൾ: ക്രി​സ് മാത്യു ജോർജ്, റിച്ചു ഈ​പ്പൻ ജോർജ്. മ​രു​മകൾ: ടീന. സംസ്കാരം 23ന് വൈകിട്ട് നാലിന് മല്ലപ്പള്ളി പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമാ പള്ളിയിൽ.