മല്ലപ്പള്ളി കൺസഷൻ നൽകാത്തതിലും ബസിൽ കയറ്റാത്തതിലും പ്രതിഷേധിച്ച് എസ്.എഫ്.ഐ ഏരിയാകമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സ്വകാര്യ ബസ് സ്റ്റാൻഡ് ഉപരോധിച്ചു. ഷിനു കുര്യൻ ഉദ്ഘാടനം ചെയ്തു. ജോയേഷ് പോത്തൻ അദ്ധ്യക്ഷനായിരുന്നു. ആൽഫിൻ ഡാനി, നവമി രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.