തിരുവല്ല: കണ്ണശ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ കണ്ണശ പുരസ്കാരം നൽകി ആദരിച്ചു. കണ്ണശ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ബുക്ക് മാർട്ട് സെക്രട്ടറി എ.ഗോകുലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ.എ ലോപ്പസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ജി രാജശേഖരൻ നായർ, സി.എം.പി പെണ്ണുക്കര അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി എം.പി ഗോപാലകൃഷ്ണൻ , ഡോ.വറുഗീസ് മാത്യു, ജി.ദേവി, ഓമന മാത്യു, പ്രൊഫ. കെ.വി സുരേന്ദ്രനാഥ്, സുരേഷ് പരുമല , കെ.ജി നാരായണൻ നായർ എന്നിവർ പ്രസംഗിച്ചു.