yoga

മല്ലപ്പള്ളി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, മല്ലപ്പള്ളി ബ്ലോക്ക് ആയുഷ്ഗ്രാമം പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗാദിനാചരണവും വിദ്യാർത്ഥികൾക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന യോഗാ ക്ലാസുകൾ മല്ലപ്പള്ളി സി.എം.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്തു. ഡോ. സബിതാ ദേവി കുഞ്ഞമ്മ അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ്കുമാർ വടക്കേമുറി, സ്‌കൂൾ പ്രിൻസിപ്പാൾ ഷിബു തോമസ്, നോഡൽ ഓഫീസർ ഡോ. ആത്മശ്രീ, ഡോ. മഹേഷ് മാത്യു, ഡോ. ഐ.എം മനില, ഡോ. കെ.പി. സത്യേന്ദ്രൻ, ഡോ. അൻസ എസ്. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.