mulakkuzha-school
മുളക്കുഴ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടു കോടി രൂപയുടെ സമഗ്ര വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവ്വഹിക്കുന്നു.

ചെങ്ങന്നൂർ: പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലാക്കുവാൻ തെരഞ്ഞെടുത്ത മുളക്കുഴ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തും. പദ്ധതിയുടെ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും മൂന്നു കോടി രൂപയും സർക്കാർ നൽകുന്ന അഞ്ചു കോടി രൂപയുമാണ് ഇതിനായി നീക്കിവെച്ചത്. യു പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, എന്നീ വിഭാഗങ്ങൾ ഒരുമിച്ചുള്ള ജില്ലയിലെ രണ്ട് സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണിത്. ചെങ്ങന്നൂരിൽ വിദ്യാഭ്യാസ ഹബ് രൂപീകരിക്കുന്നതിന്റെ ഭാഗമായി എൽ.കെ.ജി മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസുകൾ ഒരേ കുടക്കീഴിൽ ആരംഭിക്കുന്നതിനാണ് ഈ വികസന പ്രവർത്തനം ലക്ഷ്യമിടുന്നത്. സ്‌കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത്' പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ ബി ഉഷാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ ടി മാത്യു, ജില്ല പഞ്ചായത്തംഗം വി വേണു, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത, പൊതുവിദ്യാഭ്യാസ യഞ്ജം ജില്ലാ കോർഡിനേറ്റർ എ.കെ പ്രസന്നൻ ,ശമുവേൽ ഐപ്പ്, ടി അനിതകുമാരി, എൻ എ രവീന്ദ്രൻ, സി.എസ് നോജ്, പി റജിമോൾ, വി.അജിത കുമാരി, പി.ആർ വിജയകുമാർ,ഡോ.ബി രമേശ് കുമാർ വി അജിത കുമാരി, പി.കെ കുര്യൻ, ഗിരീഷ് ഇലഞ്ഞിമേൽ, സജി വള്ളവന്താനം എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എം.എച്ച് റഷീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജി വർഗീസ് നന്ദിയും പറഞ്ഞു.