തടിയൂർ: എസ്.എൻ.ഡി.പിയോഗം 99-ാം ഗുരുകൃപ മൈക്രോ യൂണിറ്റിന്റെ മൂന്നാമത് വാർഷികവും കുടുംബസംഗമവും നടന്നു. കൺവീനറായി ടി.ടി. അജിയും ജോയിന്റ് കൺവീനർ ആയി കെ.കെ. ഭാസ്‌കരൻനെയും വീണ്ടും തിരഞ്ഞെടുത്തു. യോഗം ശാഖാ സെക്രട്ടറി പി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ശങ്കരരാമന്റെ അദ്ധ്യക്ഷതവഹിച്ചു. കോട്ടയം ശ്രീനാരായണ പഠനകേന്ദ്രം ബിജു പുതുപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ടി.ടി അജി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ബിജു എൻ.ജെ. വത്സമ്മ ശാന്തകുമാർ, ഓമന സരേഷ്, അനിഷ അജി, സോമകുമാർ എന്നിവർ പ്രസംഗിച്ചു.