pathicadu-palli
ജൈവകൃഷി ഉദ്ഘാടനം

മല്ലപ്പള്ളി: പാതിക്കാട് സെന്റ് പിറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പള്ളി വളപ്പിലെ 60, സെന്റ് ഭൂമിയിൽ രണ്ടാം ഘട്ട ജൈവകൃക്ഷി ആരംഭിച്ചു. ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വ മാർ നിക്കോദിമോസ് നിർവഹിച്ചു. ഇടവക വികാരി വർഗീസ് ജോൺ, നൈനാൻ വർഗീസ്, സെക്രട്ടറി ഷിബിൻ എം. കുരുവിള പുത്തൻ പറമ്പിൽ, ഇടവക ട്രസ്റ്റി വി.പി. പിലിപ്പോസ് വടക്കേടത്ത്, അജിമോൻ ചാക്കോ കൈയ്യാലത്ത്, കക്ഷി ഓഫിസർ അനിലാ ടി.ശശി, അലൻ മാത്യു മേക്കരിങ്ങാട്ട്, കെവിൻ തോമസ് ഇസാക്ക്, ബിബിൻ നൈനാൻ, ബോധിഷ്, സോജിൻ, സിറിൽ, ഷെറിൻ, ജസ്റ്റിൻ, പ്രിൻസ് ഷാജി, ജിയോ, എന്നിവർ പ്രസംഗിച്ചു. കാബേജ്, കോളിഫ്‌ളവർ, ബ്രോകോളി, പച്ചമുളക്, പയർ, വാഴ, ചേന,കാച്ചിൽ, കപ്പ, ചേമ്പ്, എന്നിവയാണ് പ്രധാന കൃഷി.