പത്തനംതിട്ട: ഭാരതീയ വികലാംഗ ഐക്യ അസോസിയേഷന്റെ നേതൃത്വത്തിൽ പള്ളിക്കൽ പഞ്ചായത്തിലെ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠനോപകരണ വിതരണം വൈസ് പ്രസിഡന്റ സന്തോഷ് നിർവഹിച്ചു. ഭാരതിയ വികലാംഗ ഐക്യ അസോസിയേഷൻ പ്രസിഡന്റ് ശുരനാട് രവി, ബ്ലോക്ക് മെമ്പർമായ ഉണ്ണിക്കൃഷണൻ, പഞ്ചായത്ത് അംഗങ്ങൾ രാധാകൃഷ്ണൻ, ഷെല്ലി ബേബി, ഷാജി, അസോസിയേഷൻ ഭാരവാഹികളായലിസി, ദീപു, വാസുദേവൻ എന്നിവർ പ്രസംഗിച്ചു.