കോഴഞ്ചേരി: വായനാ വാരത്തോടനുബന്ധിച്ച് കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായനക്കളരി നടന്നു. ജില്ലാകഥകളി ക്ലബ് സെക്രട്ടറി വി. ആർ. വിമൽരാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു എസ്.അദ്ധ്യക്ഷത വഹിച്ചു. വരുന്ന ഒരാഴ്ചക്കാലം കുട്ടികൾക്ക് വായിക്കുവാനുള്ള വിവിധയിനം പുസ്തകങ്ങൾ വിവരണത്തോടെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രാജീവ്, ഹെഡ്മിസ്ട്രസ് പ്രിജി എന്നിവർ സംസാരിച്ചു.