snehakoodu
സ്‌നേഹക്കൂട് ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ആർ.രാജേഷ് എം.എൽ.എ നിർവ്വഹിക്കുന്നു.

ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഗതികൾക്കും മാരകരോഗം ബാധിച്ചവർക്കും വേണ്ടി സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതിയോടെ സ്‌നേഹക്കൂട് എന്ന ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ആർ.രാജേഷ് എം.എൽ.എ നിർവഹിച്ചു. സംസ്ഥാനത്ത് ബ്ലോക്ക്പഞ്ചായത്തുകളിൽ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ 28 വീടുകളാണ് നിർമ്മിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 52 വീടുകൾ കൂടി നിർമ്മിച്ചു നൽകും.നാലു ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന കെട്ടിടത്തിന് നാനൂറ് ചതുരശ്രയടിയാണ് വിസ്തീർണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ബി.ഡി.ഒ അജയകുമാർ, ചെറിയനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധമ്മ, ജി കൃഷ്ണകുമാർ, ഷാളിനി രാജൻ, ടി അനിത, ടി.എ ഷാജി, ഒ.ടി ജയമോഹൻ, ഷീദ് മുഹമ്മദ്, ബി ഉണ്ണികൃഷ്ണപിള്ള, ഷെൽട്ടൻ ബി റാഫേൽ, സുമിത് പി പ്രസാദ്, ഡോ.ചിത്രാ സാബു, പ്രസാദ് സിത്താര എന്നിവർ സംസാരിച്ചു. യോഗത്തിൽ ഡയാലിസിസ് കിറ്റുകളുടെ വിതരണ ഉദ്ഘാടനവും ആർ.രാജേഷ് എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക് സ്വാഗതവും വി.ജി ജോൺ നന്ദിയും പറഞ്ഞു.