sanjeevanam
സഞ്ജീവനം ഭവന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ: കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഞ്ജീവനം ഭവന നിർമ്മാണ പദ്ധതി പ്രകാരം ചെങ്ങന്നൂരിലെ പൂമലയിൽ നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. പ്രളയ കാലഘട്ടത്തിൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇരുപത് ലക്ഷം രൂപ നൽകി അസോസിയേഷൻ വിവിധ ജില്ലകൾ തോറും പ്രവർത്തനത്തിന് തുടക്കമിട്ടിരുന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.കെ.ബെന്നി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.മുരളി, മാന്നാർ അബ്ദുൾ ലത്തീഫ്, അഡ്വ.ഡി.വിജയകുമാർ, ചവറ ജയകുമാർ, ബി.മോഹനചന്ദ്രൻ, എം.ഉദയ സൂര്യൻ, ജോർജ് തോമസ്, പി.എം സുനിൽ, എൻ.എസ് സന്തോഷ്, സെറ്റോ ജില്ലാ ചെയർമാൻ ടി.സി.രാജൻ എന്നിവർ പ്രസംഗിച്ചു.