തിരുവല്ല: ഗ്രാമീണ ആരോഗ്യ പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ശ്രീരാമകൃഷ്ണ ആശ്രമം ചാരിറ്റബിൾ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി ഡിപ്പാർട്ട്മെന്റ് മെഡിസിന്റെ ഭാഗമായി പുഷ്പഗിരി മെഡിക്കൽ കോളേജുമായി സഹകരിച്ചു നടന്ന ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുവല്ല അതിരൂപത ആർച് ബിഷപ്പ് തോമസ് മാർ കൂറിലോസ് തിരുമേനി നിർവഹിച്ചു. ശ്രീരാമകൃഷ്ണ ആശ്രമം അദ്ധ്യക്ഷൻ സ്വാമി നിർവിണാനന്ദജി അദ്ധ്യക്ഷച വഹിച്ചു. സ്വാമി വീതസ്പൃഹാനന്ദജി അനുഗ്രഹ പ്രഭാഷണം നടത്തി. ജേക്കബ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. രമേശ് ഇലോമോൻ, ഡോ. സാജൻ അഹമ്മദ്, രാധാകൃഷ്ണൻ വേണാട്, അഡ്വ.പി ഹരികൃഷ്ണൻ, പ്രൊഫ. എം.സി. രാമനാരായണൻ എന്നിവർ പ്രസംഗിച്ചു. മതിൽഭാഗത്തുള്ള ഡിസ്പെൻസറി ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ ഒൻപതു മുതൽ ഒരുമണിവരെ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാണ്.