തിരുവല്ല; മാർത്തോമ്മാ സഭയുടെ സംഗീത വിഭാഗമായ ഡി.എസ്.എം.സിയുടെ ആഭിമുഖ്യത്തിൽ ദിവ്യ സംഗീത സന്ധ്യ സംഘടിപ്പിച്ചു. ഡി.എസ്.എംസി ഗായകസംഘം, വൈദീക ഗായകസംഘം, കുന്നംകുളം ആർത്താറ്റ് മാർത്തോമ്മാ ഗായകസംഘം എന്നിവർക്കൊപ്പം സൺഡേസ്കൂൾ കലാമത്സരത്തിൽ കേന്ദ്ര തലത്തിൽ ജേതാക്കളായ ഗായകസംഘങ്ങളും ഗാനങ്ങൾ ആലപിച്ചു. ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ 89 ാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. ഡി.എസ്.എം.സി ഡയറക്ടർ ഫാ.ആശിഷ് തോമസ്, ട്രഷറർ ജോസ് തരകൻ എന്നിവർ പ്രസംഗിച്ചു. മാനേജിംഗ് കമ്മിറ്റി അംഗം റെജി സൈമൺ സംഗീത സന്ധ്യക്ക് അവതാരകനായി.