olympic

പത്തനം​തിട്ട: ഒ​ളിമ്പിക് ദിന വാരാഘോഷത്തിന്റെ സമാപന റാലി വള്ളംകുളം ജംഗ്ഷനിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം കെ.ടി ചാക്കോ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാറിന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. ഇവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയ ദേവി അദ്ധ്യക്ഷയായിരുന്നു. സമാപന യോഗം മുൻ ദേശീയ വോളിബോൾ താരം ആർ.രാജീവ് ഉദ്ഘാടനം ചെയ്തു. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഓമനക്കുട്ടൻ ,ജോൺ വർഗീസ്, ബിന്ദു കെ.നായർ, സാലി.വി.ടി, ജയപാലൻ, പ്രസന്നകുമാർ, സ്‌പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് അംഗങ്ങളായ ആർ.പ്രസന്നകുമാർ,ഡോ.റെജിനോൾഡ് വർഗീസ്, തോമസ് മാത്യു, സി.ഡി മോഹൻ ദാസ്, രഞ്ചി കെ.ജേക്കബ് ,സി.പി.സെബാസ്റ്റ്യൻ ,ബാബു തിരുവല്ല, സാബു , പി.ആർ ഗിരീഷ്, സി.ഡി.ജയൻ എന്നിവർ സംസാരിച്ചു.