കോന്നി: എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളേജ് ഭൂമിമിത്ര ക്ളബിന്റെ ആഭിമുഖ്യത്തിൽ സമുദ്രദിനം ആചരിച്ചു. ജൻഡർ ആൻഡ് ദി ഒാഷ്യൻ എന്ന വിഷയത്തിൽ വർക്കല എസ്.എൻ. കോളേജ് ജിയോളജി വകുപ്പ് അദ്ധ്യാപിക ഡോ.എസ്.ആർ.ശ്രീല വിഷയാവതരണം നടത്തി.എസ്.എ.എസ് കോളേജ് പ്രിൻസിപ്പാൾ ഡോ.ബിജു പുഷ്പൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.എ.സോന, വി.എസ്. വിശാഖ് എന്നിവർ സംസാരിച്ചു. ഡോക്യുമെൻഡറി പ്രദർശനം നടന്നു.