koduman
വാർഷികവും കുടുംബമേളയും

കൊടുമൺ: കൊടുമൺ മന്നം മെമ്മോറിയൽ സമസ്ത നായർ സമാജം കരയോഗം വാർഷികവും കുടുംബമേളയും നടത്തി. സമസ്ത നായർ സമാജം ജില്ലാ പ്രസിഡന്റ് ടി. ഡി.വിജയൻ നായർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ടി.എൻ.രാജഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഡോ.അനിൽകുമാർ ആത്മീയ പ്രഭാഷണം നടത്തി. എസ്.എൻ.എസ്.താലൂക്ക് യൂണിയൻ പ്രസിഡന്റ് രാജശേഖരൻ പിള്ള സ്കോളർഷിപ്പ് വിതരണം നടത്തി. ജില്ലാ സെക്രട്ടറി കെ.ജി.രാജേന്ദ്രൻ പിള്ള പഠനോപകരണ വിതരണം നടത്തി. വനിതാസമാജം ജില്ലാ പ്രസിഡന്റ് കമലമ്മ ചികിത്സാ സഹായം വിതരണം ചെയ്തു.ടി.എൻ.രാജഗോപാലൻ നായർ എൻഡോവ്മെന്റ് വിതരണം ചെയ്തു.കരയോഗം സെക്രട്ടറി കൊച്ചുകുട്ടൻ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് എൻ.കെ.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, ഡി. ശശിധരൻ നായർ, ശ്യാമള.എം.നായർ, കെ.സുഷമാ ദേവി, ജി.രാജേഷ് എന്നിവർ പ്രസംഗിച്ചു.