തടിയൂർ: അവകാശ സംരക്ഷണത്തിനുള്ള പോരാട്ടം സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി മാത്രമാകണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം സിസ്റ്റർ ബിജി ജോസ് പറഞ്ഞു . കാർമൽ കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ നൂറുശതമാനം വിജയം കൈവരിച്ച സ്‌കൂളിനെയും എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയ വിദ്യാർത്ഥികളെയും അവാർഡുകൾ നൽകി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ബിനു ജോൺ, സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മാഗി എലിസബേത്ത്, പ്രിൻസി വർഗീസ് എന്നിവർ പ്രസംഗിച്ചു.