പത്തനംതിട്ട: എസ്.എൻ. ഡി. പി. യോഗം 3366-ാം നമ്പർ ചെങ്ങറ ശാഖയുടെ ആഭിമുഖ്യത്തിൽ വെള്ളിയറ വി. എൻ. ശ്രീധരൻ മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണവും ശാഖ ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പ് വിതരണവും നടത്തി.. പത്തനംതിട്ട യൂണിയൻ നൽകുന്ന നോട്ടുബുക്കുകളുടെ വിതരണവും നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എം. എ. സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി. പി. സുന്ദരേശൻ,. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, തങ്കമണി ശ്രീധരൻ വെള്ളിയറ, പ്രസന്ന രവികുമാർ, മുൻ യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. എൻ. സത്യാനന്ദപണിക്കർ, യൂണിയൻ കൗൺസിലർമാരായ പി. കെ. പ്രസന്നകുമാർ, കെ. ആർ. സലീലനാഥ്, ശാഖാ സെക്രട്ടറി എസ്. എസ്.ദിവ്യ, യൂണിയൻ കമ്മിറ്റിയംഗം അജേഷ് എസ്. കുമാർ, ശാഖാ വൈസ് പ്രസിഡന്റ് എം. എസ്. ശിവാനന്ദൻ, വനിതാസഖ്യം യൂണിറ്റ് പ്രസിഡന്റ് ഓമന ദിവാകരൻ എന്നിവർ പ്രസംഗിച്ചു.