dharna
കേരള കർഷക സംഘം ഏരിയാ കമ്മിറ്റയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണ സംസ്ഥാന ജോ.സെക്രട്ടറി ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: എസ്.ബി.ഐ മാനേജ്‌മെന്റിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.ബി.ഐ മെയിൻ ബ്രാഞ്ചിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ജോ.സെക്രട്ടറി ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.ജി.മോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി കെ.പ്രകാശ്ബാബു, സെക്രട്ടറി ജെനു മാത്യു, ജോ.സെക്രട്ടറി ഉമ്മൻ മത്തായി എന്നിവർ പ്രസംഗിച്ചു.