മുട്ടത്തുകോണം: എസ്. എൻ. ഡി. പി. സ്കൂളിലെ ഹോം ബേയ്സ്ഡ് ആയിട്ടുള്ള വിദ്യാർത്ഥികൾക്കുള്ള പഠനസഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത് നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എസ്. സന്തോഷ് സ്വാഗതവും ഗ്രാമപഞ്ചായത്ത് മെമ്പർ അനു, ബി. ആർ. സി. കോ ഓർഡിനേറ്റർ രാജി ആശംസകളും എൽ. പി.സ്കൂൾ ഹെഡ്മിസ്ട്രസ് സെലിജ നന്ദിയും പറഞ്ഞു.