ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുമ്പോൾ കടയുടെ ഇറക്കിക്കെട്ടിലെ ഇരുമ്പുകമ്പി കണ്ണിൽ തുളച്ചു കയറി കാഴ്ച നഷ്ടപ്പെട്ട ചെങ്ങന്നൂർ തുണ്ടത്തുമലയിൽ കുമ്പിൾ നിൽക്കുന്നതിൽ അഞ്ജുവിന് ബേക്കേഴ്‌സ് അസോസിയേഷൻ കേരള ആലപ്പുഴ ജില്ലാ കമ്മിറ്റി ഒരു ലക്ഷം രൂപയുടെ സഹായം നൽകി. നഗരസഭാ ചെയർമാൻ ജോൺ മുളങ്കാട്ടിൽ തുക കൈമാറി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ.നൗഷാദ്, ജില്ലാ പ്രസിഡന്റ് എസ്.വി.ധനകുമാർ, സെക്രട്ടറി ജോൺസൺ ചിറ്റിലപിള്ളി, നഗരസഭാ കൗൺസിലർമാരായ സുജ ജോൺ, കെ.ഷിബു രാജൻ, അസോസിയേഷൻ ഭാരവാഹികളായ വർഗീസ് ഫിലിപ്പ്, സക്കീർ ഹുസൈൻ, സി.മുരളി, മലബാർ അബ്ദുൾ റഷീദ്, റെജി ന്യൂലാന്റ്, മലബാർ റഹീം, പി.വർഗീസ്, നിത്യ എന്നിവർ പങ്കെടുത്തു.