pandanadu-darna

ചെങ്ങന്നൂർ: റീബിൽഡ് കേരളയുടെ അപാകതകൾ പരിഹരിക്കുക, പ്രളയ പുനരധിവാസം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ അസംഘടിത തൊഴിലാളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണ്ടനാട് വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബിപിൻ മാമ്മൻ ഉദ്ഘാടനം ചെയ്തു. കെ.ബി.യശോധരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഹരി പാണ്ടനാട്, ശിവൻകുട്ടി ഐരാലത്തിൽ, ടി.ഡി.മോഹനൻ, ജോജി പിണ്ഡ്രംകോട്, ഫിലോമിന, കെ.ടി ബാലകൃഷ്ണൻ, ജെയ്‌സൺ ചാക്കോ, ബിന്ദു കലാധരൻ, അഡ്വ.എ.പി.ശിവശങ്കരൻ, സെബാസ്റ്റ്യൻ, കലാധരൻ പി.എസ്, കെ.ടി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.