മല്ലപ്പള്ളി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ആനിക്കാട് ഗ്രാമപഞ്ചായത്ത് ലിൻസൺ പാറോലിക്കലിന്റെ പുരയിടത്തിൽ മീൻകുളം നിർമ്മിച്ചു. 5 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലും 2.5 മീറ്റർ ആഴത്തിലും നിർമ്മിച്ച കുളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എം.എസ്. ശ്രീദേവി, ലിയാഖത്ത് അലിക്കുഞ്ഞ്, ജോസഫ് വർഗീസ്, ലിൻസൺ, എം.മായ, ജെ.സന്ധ്യ എന്നിവർ പ്രസംഗിച്ചു.