അടൂർ: പളളിക്കൽ ഗ്രാമപഞ്ചായത്തിലെ പഴകുളം - കടമാംകുളം - കുരമ്പാല റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ വലിയകുളം ജംഗ്ഷനിൽ ഉപരോധ സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കമറുദീൻ മുണ്ടുതറയിൽ അദ്ധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകമാർ, ബ്ലോക്ക് പ്രസിഡൻറ് മണ്ണടി പരമേശ്വരൻ,പഴകുളം ശിവദാസൻ, എം.ആർ ജയപ്രസാദ്, പഴകുളം മുരളി,എബ്രഹാം മാത്യു വീരപ്പള്ളി, നാസർ പഴകുളം ,അജിത്ത് അടൂർ, സുരേഷ് അമ്പാടി, മോനി മാവിള, മുഷയത്ത് ഹനീഫ, അബു എബ്രഹാം, ബിന്ദു സുരേഷ്, വിജയലക്ഷ്മി ഉണ്ണിത്താൻ, സീനത്ത്ബീവി, സലീന, ടി.ജി.വിൽസൻ, തൗഫീക്ക് രാജൻ,ഹനീഫാകാത്തുവിള,ബിജുബേബി, ഹനീഫാ പുതുക്കാട്ടുതറ,ജോസ് ഓലിക്കൽ, അനന്ദു ബാലൻ, ഷിഹാബ് പഴകുളം, റെജീ കാസിം,ജമാലുദ്ദീൻ നെല്ലിവിള, സിജുസാബു,അനന്ദു, ബാബു, കൃഷ്ണകുമാർ,എം.ഡി.വർഗീസ്, ലിജോ തെങ്ങിനാൽ ,ബാബുരാജ്, സുലൈമാൻ റാവുത്തർ, മത്തായിക്കുട്ടി, പ്രദീപ് എന്നിവർ പ്രസംഗിച്ചു.